പത്തനംതിട്ട: തന്നെ മര്‍ദ്ദിച്ചുവെന്നതടക്കമുള്ള കെ സുരേന്ദ്രന്‍റെ ആരോപണങ്ങള്‍ തള്ളി ദേവസ്വം മന്ത്രി ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. ചുമലിലിരുന്ന ഇരുമുടിക്കെട്ട് കെ.സുരേന്ദ്രന്‍ രണ്ട് തവണ താഴെയിടുകയായിരുന്നുവെന്ന് ദേവസ്വം മന്ത്രി പറഞ്ഞു. 

സുരേന്ദ്രന്റെ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞ എസ്.പി രണ്ട് തവണയും ഇത് തിരിച്ചെടുത്ത് ചുമലിൽ വച്ച് കൊടുത്തു. പൊലീസ് മര്‍ദ്ദിച്ചുവെന്ന് മാധ്യമങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും മുന്നില്‍ കാണിക്കാന്‍ സ്വന്തം ഷര്‍ട്ട് വലിച്ച് കീറിയെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത ചിറ്റൂര്‍ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

വേഷംകെട്ടലുകളുമായി ഇത്തരക്കാർ ശബരിമലയിൽ വരുന്നതാണ് വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. കെ.സുരേന്ദ്രൻ ഇരുമുടിക്കെട്ടുമായി ശബരിമലയിൽ വന്നത് സ്വാമി അയ്യപ്പനെ ദർശിക്കണമെന്ന ലക്ഷ്യത്തോടെയല്ല എന്ന് സാമാന്യബോധമുള്ള ആർക്കും മനസ്സിലാക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു. 

അ​റ​സ്റ്റി​ലാ​യ ത​ന്നെ പൊ​ലീ​സ് മ​ർ​ദി​ച്ചെ​ന്ന് സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ മ​ർ​ദ​ന​മേ​റ്റി​ട്ടി​ല്ലെ​ന്ന വൈ​ദ്യ​പ​രി​ശോ​ധനാ റി​പ്പോ​ർ​ട്ട് പൊലീ​സ് മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ൽ സ​മ​ർ​പ്പി​ച്ചു. ത​ന്നെ പൊ​ലീ​സ് നി​ല​ത്തി​ട്ട് വ​ലി​ച്ചി​ഴ​ച്ചു മ​ർ​ദി​ച്ചെ​ന്നും മ​രു​ന്നു ക​ഴി​ക്കാ​ൻ പോ​ലും അ​നു​വ​ദി​ച്ചി​ല്ലെ​ന്നു​മാ​ണ് കെ.​സു​രേ​ന്ദ്ര​ൻ മ​ജി​സ്ട്രേ​റ്റി​നോ​ടു പ​രാ​തി​പ്പെ​ട്ട​ത്. 

പ്ര​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ പോ​ലും നി​ർ​വ​ഹി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത പൊ​ലീ​സ്, ത​നി​ക്ക് കു​ടി​വെ​ള്ളം പോ​ലും ത​ന്നി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ടു പറഞ്ഞിരുന്നു. എ​ന്നാ​ൽ ഇ​തി​നെ പ്ര​തി​രോ​ധി​ച്ച് പൊ​ലീ​സ് വൈ​ദ്യ​പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് ന​ൽ​കി. എന്നാൽ സു​രേ​ന്ദ്ര​നു ആരോഗ്യപ്രശ്നങ്ങളില്ലെന്ന വൈദ്യപരിശോധനാറിപ്പോർട്ടാണ് പൊലീസ് മജിസ്ട്രേറ്റിന് മുമ്പാകെ സമർപ്പിച്ചത്. ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് സു​രേ​ന്ദ്ര​നെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

കടകംപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്

''ഇരുമുടിക്കെട്ട് രാഷ്ട്രീയ ആയുധമാക്കരുത്. പരിപാവനമായി എല്ലാവരും കാണുന്ന ഒന്നാണത്. കെ.സുരേന്ദ്രൻ തന്റെ ചുമലിൽ ഇരുന്ന ഇരുമുടിക്കെട്ട് ബോധപൂർവ്വം 2 തവണ താഴെയിടുന്നത് ചിറ്റാർ പോലീസ് സ്റ്റേഷനിലെ സി.സി ടി.വി ദൃശ്യങ്ങളിൽ വളരെ വ്യക്തമാണ്. സുരേന്ദ്രന്റെ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞ എസ്.പി 2 തവണയും ഇത് തിരിച്ചെടുത്ത് ചുമലിൽ വച്ച് കൊടുക്കുന്നുമുണ്ട്. പുറത്ത് തന്നെ കാത്ത് നിൽക്കുന്ന മാധ്യമങ്ങൾക്കും ബി.ജെ.പി പ്രവർത്തകർക്കും മുന്നിൽ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞു തന്നെ പോലീസ് മർദ്ദിച്ചു എന്നു കാണിക്കാൻ സ്വന്തം ഷർട്ട് വലിച്ച് കീറുകയും ചെയ്തു.

കെ.സുരേന്ദ്രൻ ഇരുമുടിക്കെട്ടുമായി ശബരിമലയിൽ വന്നത് സ്വാമി അയ്യപ്പനെ ദർശിക്കണമെന്ന ലക്ഷ്യത്തോടെയല്ല എന്ന് സാമാന്യബോധമുള്ള ആർക്കും മനസ്സിലാക്കാവുന്നതാണ്. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ കയറ്റണമെന്നും അതിന് വ്രതം 15 ദിവസമാക്കണമെന്നും രഹാന ഫാത്തിമയെ ടാഗ് ചെയ്തു ഫേസ്‌ബുക്ക് പോസ്റ്റിട്ട അതേ സുരേന്ദ്രൻ തന്നെയാണല്ലോ ഇപ്പോൾ ശബരിമലയെ കലാപകേന്ദ്രമാക്കാൻ തുണിഞ്ഞിറങ്ങിയിരിക്കുന്നതും. വേഷംകെട്ടലുകളുമായി ഇത്തരക്കാർ ശബരിമലയിൽ വരുന്നതാണ് വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.''

(വ്യക്തതയുള്ള കൂടുതൽ ദൃശ്യങ്ങള്‍ കാണാം)