Asianet News MalayalamAsianet News Malayalam

'ശബരിമലയില്‍ അസൗകര്യങ്ങളില്ല; രമേശ് ചെന്നിത്തലയ്ക്ക് നേരിട്ട് പരിശോധിക്കാം': കടകംപളളി സുരേന്ദ്രന്‍

അസൗകര്യങ്ങള്‍ പരിശോധിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ശബരിമലയിലേക്ക് നേരിട്ട് ക്ഷണിക്കുന്നു എന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍.

Kadakampally surendran about sabarimala
Author
Pathanamthitta, First Published Dec 1, 2018, 12:44 PM IST

സന്നിധാനം: അസൗകര്യങ്ങള്‍ പരിശോധിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ശബരിമലയിലേക്ക് നേരിട്ട് ക്ഷണിച്ച് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ല.  ഭക്തർ ഇപ്പോൾ സംതൃപ്തർ ആണെന്നും അവലോകന യോഗത്തില്‍ മന്ത്രിപറഞ്ഞു. 

ശബരമലയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണ്. ശബരിമല രാഷ്ട്രീയ ചർച്ചകളിൽ നിന്നും പ്രതിപക്ഷം ഓടി ഒളിക്കുന്നു. ശബരിമലയില്‍ തീർത്ഥാടകർക്ക് യാതൊരു അസൗകര്യവും ഇല്ല. എന്നോടൊപ്പം നിലയ്ക്കലും പമ്പയിലും സന്ദര്‍ശനം നടത്താന്‍ ഞാന്‍ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കുന്നു- കടകംപള്ളി പറഞ്ഞു. 

 

അതേസമയം, ശബരിമലയിലെ പൊലീസ് നിയന്ത്രണം നീക്കില്ല.  വാവര് നടയിലെ ബാരിക്കേഡുകൾ മാറ്റില്ലെന്ന് അവലോകന യോഗത്തിൽ പൊലീസ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios