തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ വിഎസ് അച്യുതാനന്ദനെ തള്ളി മന്ത്രി കടകം പള്ളി സുരേന്ദ്രന്‍. ലോ അക്കാദമി സമരത്തിലെ വി എസിന്റെ നിലപാട് അദ്ദേഹത്തിന്റേതു മാത്രമെന്നും വിഎസ് എല്ലാ കാര്യത്തിലും അദ്ദേഹത്തിന്റെ നിലപാട് പുലര്‍ത്തുന്നുവെന്നും കടകംപള്ളി പറഞ്ഞു.
ലോ അക്കാദമിയിലെ സമരം അന്യയമാണ്. അക്കാദമിയില്‍ നടക്കുന്നത് ബിജെപി സ്‌പോണ്‍സേര്‍ഡ് സമരമാണെന്നും നടരാജ പിള്ളയെ കുറിച്ചുള്ള ചര്‍ച്ച അനാവശ്യമെന്നും കടകംപള്ളി പറഞ്ഞു.
