സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടോയെന്ന് കുട്ടിയുടെ ചോദ്യം

തിരുവനന്തപുരം:സിനിമാ മോഹം പങ്കുവച്ച് ടൂറിസം മന്ത്രി. തലസ്ഥാനത്തിന്‍റെ സ്വന്തം മന്ത്രിയായ കടകംപള്ളിയാണ് മേളയില്‍ അതിഥിയായി എത്തിയത്. എന്നാല്‍ ടൂറിസം മന്ത്രിയെയും ചോദ്യം ചോദിച്ച് കുട്ടികള്‍ വെള്ളം കുടിപ്പിച്ചു. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടോയെന്ന ചോദ്യത്തിന് തമാശ നിറഞ്ഞ മന്ത്രിയുടെ മറുപടി ഇങ്ങനെ. "അതിന് ആരെങ്കിലും വിളിക്കണ്ടേ?"

 ഇരുപത് സിനിമകളാണ് അഞ്ചാം ദിവസം പ്രദര്‍ശനത്തിന് എത്തിയത്. കുട്ടികളുടെ അഭ്യര്‍ത്ഥന മാനിച്ച് ജുറാസിക്ക് പാര്‍ക്കും മൈ ഡിയര്‍ കുട്ടിച്ചാത്തനും നാളെ വീണ്ടും പ്രത്യേക പ്രദര്‍ശനം ഒരുക്കുമെന്നും ശിശുക്ഷേമ സമിതി അധികൃതര്‍ അറിയിച്ചു.അഞ്ചാം ദിവസവും നിറഞ്ഞ പങ്കാളിത്തതോടെ മേള പുരോഗമിക്കുകയാണ്. മേള നഗരിയില്‍ സിനിമ പ്രദര്‍ശനത്തിനൊപ്പം കലാപരിപാടികളും തകൃതിയില്‍ നടക്കുകയാണ്.