തിരുവനന്തപുരം:ദേവസ്വം ബോര്‍ഡുകളിലേക്ക് നടത്തുന്ന റിക്രൂട്ട്മെന്‍റില്‍ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാനുള്ള മന്ത്രിസഭ തീരുമാനത്തിന് വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രന്‍. മുന്നോക്കകാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം എല്‍ഡിഎഫ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതാണെന്നും മന്ത്രി പറഞ്ഞു.
പുതിയ സംവരണത്തിലൂടെ പിന്നോക്കക്കാരുടെ ആനുകൂല്യങ്ങള്‍ ഇല്ലാതാവുന്നില്ലെന്നും കടകംപള്ളി വ്യക്തമാക്കി. സംസ്ഥാനത്തെ അഞ്ചു ദേവസ്വം ബോര്‍ഡുകളിലേക്കും ദേവസ്വം റിക്രൂട്ട്മെന്‍റ് മുഖേന നടത്തുന്ന നിയമനങ്ങളില്‍ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്.
