Asianet News MalayalamAsianet News Malayalam

ശബരിമലയില്‍ വിധി എന്തുതന്നെയായാലും നടപ്പാക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ

വിധി എന്തുതന്നെയായാലും നടപ്പാക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. സർക്കാർ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും മന്ത്രി. 

kadakampally surendran on sabarimala women entry verdict
Author
Thiruvananthapuram, First Published Feb 6, 2019, 9:57 AM IST

തിരുവനന്തപുരം: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി എന്തുതന്നെയായാലും നടപ്പാക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിഷയത്തില്‍ സർക്കാർ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു. 

ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ഇന്ന് സുപ്രീംകോടതി പരിഗണിക്കും. പുനഃപരിശോധനാ ഹര്‍ജികൾക്കൊപ്പം റിട്ട് ഹർജികളും ഇന്ന് പരിഗണിക്കുക. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇന്നത്തെ കോടതി നടപടികൾക്ക് വലിയ രാഷ്ട്രീയ പ്രാധാന്യം കൂടിയുണ്ട്.

അറുപതിലേറെ ഹർജികളാകും ശബരിമല കേസിൽ ഭരണഘടനാ ബഞ്ച് ഇന്ന് പരിഗണിക്കുക. 55 പുനഃപരിശോധനാ ഹർജികൾ, നാല് പുതിയ റിട്ട് ഹർജികൾ, രണ്ട് ട്രാൻസ്ഫർ ഹർജികൾ, ദേവസ്വം ബോർഡിന്‍റെ സാവകാശ അപേക്ഷ എന്നിവ ഇന്ന് പരിഗണിക്കുന്ന ഹർജികളിൽ ഉൾപ്പെടുന്നു. അതേസമയം കോടതിയലക്ഷ്യ ഹർജികളൊന്നും ഇന്ന് പരിഗണിക്കാൻ ലിസ്റ്റ് ചെയ്തിട്ടില്ല.

Follow Us:
Download App:
  • android
  • ios