കൈലാസ സന്ദര്‍ശനം: സിമികോട്ടില്‍ നിന്ന് രക്ഷപ്പെട്ട ആദ്യ മലയാളിസംഘം തിരിച്ചെത്തി

കോഴിക്കോട്: കൈലാസ സന്ദര്‍ശനത്തിന് പോയി നേപ്പാളിലെ സിമികോട്ടില്‍ കുടങ്ങി പിന്നീട് രക്ഷപ്പെട്ട മലയാളികളുടെ ആദ്യസംഘം നാട്ടില്‍ തിരിച്ചെത്തി. അഞ്ച് പേരാണ് ഇന്ന് തിരിച്ചെത്തിയത്.

കഴിഞ്ഞ 21 ന് കൈലാസ സന്ദര്‍ശനത്തിന് പോയ സംഘം മോശം കാലാവസ്ഥമൂലം നേപ്പാളിലെ സിമികോട്ടില്‍ കുടുങ്ങുകയായിരുന്നു. കോഴിക്കോട് സ്വദേശി ചന്ദ്രന്‍ നമ്പീശന്‍, ഭാര്യ വനജാക്ഷി, പെരിന്തല്‍മണ്ണ സ്വദേശി രമാദേവി എന്നിവര്‍ രാവിലെയാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. 

ടൂർ ഓപറേറ്ററായ വിനോദും ഇവർക്കൊപ്പമുണ്ടായിരുന്നു. കൊച്ചി സ്വദേശി ലക്ഷ്മിയും ഇന്ന് നാട്ടിലെത്തി. 143 പേരെ കൂടി സിമികോട്ടിൽ നിന്ന് നേപ്പാൾ ഗഞ്ചിലെത്തിച്ചു. സിമികോട്ടിൽ 500 പേരും ഹിൽസയിൽ 350പേരുമാണ് ഇനിയും കുടുങ്ങിക്കിടക്കുന്നത്.