കളമശ്ശേരിയിൽ യുവാവിനെ അക്രമികൾ വെട്ടി പരുക്കേൽപ്പിച്ച ദൃശ്യം പുറത്ത് സംഭവത്തിന്‌ പിന്നിൽ സിപിഎം അനുഭാവികളെന്നു വെട്ടേറ്റ യുവാവിന്റെ ബന്ധുക്കൾ
കൊച്ചി: കളമശ്ശേരിയിൽ യുവാവിനെ അക്രമികൾ വെട്ടി പരുക്കേൽപ്പിച്ച ദൃശ്യം പുറത്തായി. യുവാവിനെ അക്രമികൾ വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളെ പിടികൂടുന്നില്ലെന്നു പരാതി ഉയരുന്നതിനിടെയാണ് ദൃശ്യങ്ങള് പുറത്ത് വന്നത് . സംഭവത്തിന് പിന്നിൽ സിപിഎം അനുഭാവികളെന്ന് വെട്ടേറ്റ യുവാവിന്റെ ബന്ധുക്കൾ ആരോപിച്ചു. വെട്ടേറ്റ് കാൽ അറ്റുപോയ യുവാവിനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി.അതേസമയം 5പേർക്കെതിരെ വധ ശ്രമത്തിനു കേസ് എടുത്തിട്ടുണ്ടെന്നു കളമശ്ശേരി പോലീസ് പറഞ്ഞു. പ്രതികൾ ഒളിവിലാണെന്നും മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് സംഭവത്തിന് പിന്നിലെന്നും പൊലീസ് വിശദമാക്കി.
