കണ്ണൂർ താവക്കര സ്വദേശിയാണ് ഷെഫീഖ് ബസ് കത്തിക്കലിൽ നേരിട്ടു പങ്കെടുത്തുവെന്ന് കുറ്റപത്രം
കൊച്ചി: കളമശേരി ബസ് കത്തിക്കൽ കേസിലെ മുഖ്യ പ്രതികളിലൊരാളായ പള്ളിയകത്ത് ഷെഫീഖിനെ കോടതി അടുത്ത മാസം 11 വരെ റിമാൻഡ് ചെയ്തു. കൊച്ചി പ്രത്യേക കോടതിയാണ് ഇയാളെ റിമാൻഡ് ചെയ്തത്. ഇന്‍റര്‍ പോളിന്‍റെ റെഡ് കോർണർ നോട്ടീസിനെ തുടർന്ന് സൗദി അറേബ്യയിൽ നിന്ന് നാടുകടത്തിയ ഇയാളെ ദില്ലിയില്‍ വെച്ച് എൻഐഎ അറസ്റ്റ് ചെയ്യുകയായിരുന്നു.
കണ്ണൂർ താവക്കര സ്വദേശിയായ ഇയാൾ ബസ് കത്തിക്കലിൽ നേരിട്ടു പങ്കെടുത്തുവെന്നാണ് കുറ്റപത്രം. 2005 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. മദനി പ്രതിയായ കോയമ്പത്തൂർ ബോംബ് സ്ഫോടന കേസിൽ വിചാരണ വൈകുന്നതിൽ പ്രതിഷേധിച്ചാണ് കളമശേരിയിൽ തമിഴ്നാട് സർക്കാരിന്റെ ബസ് കത്തിച്ചത്. ആകെ 14 പ്രതികളുള്ള കേസിൽ തടിയന്‍റവിട നസീർ ഒന്നാം പ്രതിയും സൂഫിയ മദനി പത്താം പ്രതിയാണ്.
