Asianet News MalayalamAsianet News Malayalam

കമൽഹാസന്റെ മക്കൾ നീതി മയ്യം: അടുത്ത പര്യടനം തിരുപ്പൂരിലേക്ക്

പാർട്ടി അം​ഗങ്ങളുമായി ആശയവിനിമയം നടത്തുക എന്നതാണ് ഈ പര്യടനത്തിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് കമൽഹാസൻ വെളിപ്പെടുത്തി. പൊള്ളാ‌ച്ചി, തിരുപ്പൂർ മേഖലകളിൽ നിന്നുള്ള ജനങ്ങളുടെ ബുദ്ധിമുട്ടുകൾ, ആവശ്യങ്ങൾ എന്നിവ അറിയിക്കാനുളള വേദിയൊരുക്കുന്നുണ്ട് ഈ യാത്ര. 

kamal hasans makkal neethi mayyam next journey to thiruppur
Author
Chennai, First Published Sep 15, 2018, 4:53 PM IST

ചെന്നൈ: തമിഴ് സൂപ്പർ താരം കമൽഹാസന്റെ മക്കൾ നീതി മയ്യം പാർ‌ട്ടിയുടെ ഈറോഡ്-കന്യാകുമാരി ജില്ലകളിലെ അടുത്ത യാത്ര തിരുപ്പൂരിലേക്ക്. സെപ്റ്റംബർ 20 നാണ് -മക്കൾ ഉടനാന പായണം എന്ന് പേരിട്ടിരിക്കുന്ന യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. പാർട്ടി അം​ഗങ്ങളുമായി ആശയവിനിമയം നടത്തുക എന്നതാണ് ഈ പര്യടനത്തിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് കമൽഹാസൻ വെളിപ്പെടുത്തി. പൊള്ളാ‌ച്ചി, തിരുപ്പൂർ മേഖലകളിൽ നിന്നുള്ള ജനങ്ങളുടെ ബുദ്ധിമുട്ടുകൾ, ആവശ്യങ്ങൾ എന്നിവ അറിയിക്കാനുളള വേദിയൊരുക്കുന്നുണ്ട് ഈ യാത്ര. 

സാധാരണ ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിച്ച് തമിഴ്നാട് രാഷ്ട്രീയത്തിന്റെ നഷ്ടപ്പട്ട യശസ്സ് വീണ്ടെടുക്കാനുള്ള പ്രവർത്തനത്തിലാണ് മക്കൾ നീതി മയ്യം പാർട്ടി. പാർട്ടിയുടെ പ്രഥമ പ്രത്യയശാസ്ത്രവും ഇത് തന്നെയാണ്. ജില്ലാ തലത്തിൽ പാർട്ടി അം​ഗങ്ങൾക്ക് പരിശീലന പരിപാടികൾ സംഘടിപ്പിക്കാനുള്ള പദ്ധതിയുണ്ട്. അതുപോലെ സെപ്റ്റംബർ 18, 19 തീയതികളിലായി ഇൻഷുറൻസ് പദ്ധതിയ്ക്കായി കോയമ്പത്തൂരിൽ വർക്ഷോപ്പും സംഘടിപ്പിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തയ്ക്കാണ് പരിപാടികൾ തയ്യാറാക്കിയിരിക്കുന്നത്. 
 

Follow Us:
Download App:
  • android
  • ios