കാത്തിരിപ്പിനൊടുവില്‍ കമലഹാസന്‍ പുതിയ രാഷ്ട്രീയപാർട്ടി പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ പേര് 'മക്കള്‍ നീതി മയ്യം' . പാര്‍ട്ടി പതാക മധുരയില്‍ പുറത്തിറങ്ങി . വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കിയായിരുന്നു പ്രഖ്യാപനം. 

വേദിയില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും ഉണ്ടായിരുന്നു. അതേസമയം, താന്‍ നേതാവല്ല ജനങ്ങളില്‍ ഒരാളെന്ന് കമല്‍ പ്രതികരിച്ചു. രാവിലെ 7.45 ന് രാമേശ്വരത്ത് മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്‍റെ വീട്ടിലെത്തിയ ശേഷമാണ് കമല്‍ ഹാസന്‍ പാര്‍ട്ടി പ്രഖ്യാപനത്തിന്‍റെ ഭാഗമായ സംസ്ഥാന പര്യടനത്തിന് തുടക്കം കുറിച്ചത്. 

രജനീകാന്തിന് മുൻപേ രാഷ്ട്രീയപ്രഖ്യാപനം നടത്തി വേറിട്ട രാഷ്ട്രീയശൈലിയും നിലപാടുകളും വ്യക്തമാക്കാനാണ് കമലിന്‍റെ ശ്രമം.