മാന്‍ഹോളിലിറങ്ങാന്‍ റോബോട്ടുകള്‍; കേരളത്തെ അഭിനന്ദിച്ച് കമല്‍ ഹാസ്സന്‍

First Published 1, Mar 2018, 11:44 AM IST
kamal hassan on robot to clean manhole
Highlights
  • കേരളത്തെ അഭിനന്ദിച്ച് കമല്‍ ഹാസ്സന്‍
  •  

ചെന്നൈ: മാന്‍ഹോള്‍ വൃത്തിയാക്കാന്‍ റോബോട്ടുകളെ ഉപയോഗിക്കാന്‍ തീരുമാനിച്ച കേരള സര്‍ക്കാറിനെ അഭിനന്ദിച്ച് കമല്‍ ഹാസ്സന്‍. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം മനുഷ്യ മാലിന്യം വൃത്തിയാക്കാന്‍ റോബോട്ടുകളെ ഉപയോഗിക്കുന്നത്. മറ്റ് മനുഷ്യര്‍ക്കും മാന്യമായ പരിഗണന നല്‍കുന്നതിനുള്ള രാജ്യത്തെ ആദ്യ ചുവടുവെപ്പിന് അഭിനന്ദമറിയിക്കുന്നതാണ് കമല്‍ ഹാസ്സന്റെ പോസ്റ്റ്. 

ജെന്‍ റോബോട്ടിക്‌സ് എന്ന ഒമ്പത് അംഗ ടെക്കി കൂട്ടായ്മയാണ്  ബാന്റിക്കൂട്ട് എന്ന പേരില്‍  റോബോട്ടിനെ നിര്‍മ്മിച്ച് സര്‍ക്കാരിന് കൈമാറുന്നത്. 2015 നവംബര്‍ 26 നായിരുന്നു മാന്‍ഹോളില്‍ അകപ്പെട്ട ഇതര സംസ്ഥാനതൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കോഴിക്കോട് സ്വദേശി നൗഷാദിന് ജീവന്‍ നഷ്ടമായത്. നൗഷാദിന്റെ വേര്‍പാട് അടക്കം നിരവധി ജീവനുകള്‍ പൊലിഞ്ഞ മാലിന്യകുഴിയിലേക്ക് ഇനി മനുഷ്യര്‍ ഇറങ്ങേണ്ടിവരില്ല. ബാന്റിക്കൂട്ട് റോബോകള്‍ ഇനി മാന്‍ഹോളുകള്‍ വൃത്തിയാക്കും. 

ജെന്‍ റോബോട്ടിക്‌സ് യുവകൂട്ടായ്മയുടെ ആശയം പക്ഷേ ശുചീകരണത്തൊഴിലാളികളുടെ ജോലി നഷ്ടമാക്കില്ല. അത്തരത്തിലാണ് യന്ത്രമനുഷ്യനെ ഒരുക്കിയിട്ടുള്ളത്. 8 ലക്ഷം രൂപയാണ് നിര്‍മ്മാണ ചിലവ്. പരീക്ഷണാടിസ്ഥാനത്തില്‍ ഒരു യന്ത്രമനുഷ്യനെയാണ് ജല വകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. ബജറ്റ് പ്രഖ്യാപനത്തിലെ പോലെ ആറ്റുകാല്‍ പൊങ്കാലയ്ക്ക് ബാന്റികൂട്ടുകള്‍ നിരത്തിലിറങ്ങും.

loader