ചെന്നൈ: രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ച രജനീകാന്തിന് കമല്‍ ഹാസന്‍റെ അഭിനന്ദനം. രജനീകാന്തിന്‍റെ സാമൂഹ്യ ജാഗ്രതയ്ക്കും രാഷ്ട്രീയ പ്രവേശത്തിനും അഭിനന്ദനം അറിയിക്കുന്നതായി കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു. 'സഹോദര രജനിയിന്‍ സമൂഹ ഉണര്‍വുക്കും അരസിയല്‍ വരുകൈക്കും വാഴ്ത്തുക്കള്‍... വരുക... വരുക...' ഇതായിരുന്നു കമല്‍ ഹാസന്‍റെ വാക്കുകള്‍.

ഉടന്‍ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് കമല്‍ ഹാസനും പ്രഖ്യാപനം നടത്തിയിരുന്നു. രാഷ്ട്രീയ പ്രവേശത്തിന്‍റെ മുന്നോടിയായി കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായും ദില്ലിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും കമല്‍ ഹാസന്‍ കൂടിക്കാഴ്ച നടത്തിയത് വാര്‍ത്തയായിരുന്നു. കമല്‍ ഹാസനെ കൂടാതെ തമിഴ് സൂപ്പര്‍ താരങ്ങളായ വിജയും വിശാലും രാഷ്ട്രീയത്തിലിറങ്ങുമെന്ന സൂചന നല്‍കിയിട്ടുണ്ട്.

Scroll to load tweet…