കമൽഹാസനെപ്പോലെ വർഗീയതയ്ക്കെതിരെ പോരാടുന്നവർ രാഷ്ട്രീയത്തിൽ വരണമെന്ന് അരവിന്ദ് കെജ്രിവാൾ. രാജ്യത്ത് വർഗീയതയും അഴിമതിയും കൂടുമ്പോൾ കമൽഹാസനെപ്പോലുള്ളവർ രാഷ്ട്രീയത്തിലെത്തേണ്ടത് അത്യാവശ്യമാണ് ചർച്ചകൾ തുടരുമെന്നും കെജ്രിവാൾ.
ഒരുപാട് കാര്യങ്ങൾ പഠിച്ചെന്ന് കമൽഹാസൻ. രാഷ്ട്രീയപ്രവേശത്തിന് മുൻപ് കെജ്രിവാളിനെപ്പോലുള്ളവരുടെ ഉപദേശങ്ങൾ ഒരുപാട് ഗുണം ചെയ്യുമെന്ന് കമൽഹാസൻ ഇനിയും കെജ്രിവാളിനെപ്പോലുള്ളവരുമായി കൂടിക്കാഴ്ചകൾ തുടരുമെന്നും കമൽഹാസൻ വ്യക്തമാക്കി.


