തമിഴ്നാട്ടുകാരായ ഒരു സംഘം ആളുകൾക്കാണ് കൃഷ്ണൻ ഇത്തരമൊരു വാ​ഗ്ദാനം നൽകിയതെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ നിന്നും ചിലർ കൃഷ്ണന്റെ വീട്ടിൽ വന്നിരുന്നു. 

ഇടുക്കി: കമ്പകക്കാനത്തിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മന്ത്രവാദവും ആഭിചാരക്രിയകളും ചെയ്തിരുന്ന കൃഷ്ണൻ ചിലർക്ക് നിധി കണ്ടെത്തി നൽകാം എന്ന് വാ​ഗ്ദാനം ചെയ്തതായി പൊലീസിന് വിവരം ലഭിച്ചു. 

തമിഴ്നാട്ടുകാരായ ഒരു സംഘം ആളുകൾക്കാണ് കൃഷ്ണൻ ഇത്തരമൊരു വാ​ഗ്ദാനം നൽകിയതെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ നിന്നും ചിലർ കൃഷ്ണന്റെ വീട്ടിൽ വന്നിരുന്നു. ഇൗ സംഘത്തെ കണ്ടെത്താനായി പൊലീസ് അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. 

നാട്ടുകാരിലും നിന്നും കുടുംബക്കാരിലും നിന്നും ഒറ്റപ്പെട്ടു ജീവിക്കുന്ന കൃഷ്ണന്റെ വീട്ടിലേക്ക് പൂജകൾക്കും കർമ്മങ്ങൾക്കുമായി പലരും വന്നു പോയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മന്ത്രാവാദപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാവാം കൂട്ടക്കൊലയിലേക്ക് നയിച്ചതെന്ന നി​ഗമനത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്. 

കൊലപാതകം അന്വേഷിക്കുന്ന പൊലീസ് സംഘം കൃഷ്ണന്റെ സഹോദരങ്ങളിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കൃഷ്ണന്റെ സഹായിയായ യുവാവിന്റെ വിവരങ്ങൾ ഇവർ സഹോദരങ്ങളിൽ നിന്നും ചോദിച്ചറിഞ്ഞു.