പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയ കനക ദുര്‍ഗ്ഗ ബന്ധുക്കള്‍ ആക്രമിച്ചെന്നാരോപിച്ചതിന് പിന്നാലെ ചികിത്സ തേടി ഭര്‍ത്താവിന്റെ അമ്മ. കനകദുർഗ്ഗ മർദ്ദിച്ചെന്നാരോപിച്ചാണ് ഭർത്താവിന്റെ അമ്മയും ആശുപത്രിയിൽ ചികിത്സ തേടിയത്
പെരിന്തല്‍മണ്ണ: പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയ കനക ദുര്‍ഗ്ഗ ബന്ധുക്കള്‍ ആക്രമിച്ചെന്നാരോപിച്ചതിന് പിന്നാലെ ചികിത്സ തേടി ഭര്‍ത്താവിന്റെ അമ്മ. കനകദുർഗ്ഗ മർദ്ദിച്ചെന്നാരോപിച്ചാണ് ഭർത്താവിന്റെ അമ്മയും ആശുപത്രിയിൽ ചികിത്സ തേടിയത്. നേരത്തെ ശബരിമല ദർശനം നടത്തിയ ശേഷം പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ കനകദുർഗ്ഗയെ മർദ്ദിച്ചതായി പരാതി ഉയര്‍ന്നിരുന്നു. വീട്ടിലെത്തിയ കനക ദുര്‍ഗ്ഗയെ ഭര്‍ത്താവിന്റെ അമ്മ പട്ടിക കൊണ്ട് തലയ്ക്ക് അടിച്ചെന്നാണ് ആരോപണം. കനകദുർഗയെ പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

