പി.കെ. ശശിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തില്‍ സിപിഎം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കാനം രാജേന്ദ്രന്‍. പരാതിക്കാരി പൊലീസിനെ സമീപിക്കാത്തതിനാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. ഇത് സിപിഎമ്മിലെ ആഭ്യന്തര പ്രശ്നമാണെന്നും കാനം പറഞ്ഞു. ദൈവങ്ങളുടെ പാര്‍ട്ടിയല്ലല്ലോ മനുഷ്യന്‍റെ പാര്‍ട്ടിയാണ്. തെറ്റുകള്‍ പറ്റുമെന്നും കാനം പറഞ്ഞു.
തിരുവനന്തപുരം: പി.കെ. ശശിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തില്‍ സിപിഎം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കാനം രാജേന്ദ്രന്‍. പരാതിക്കാരി പൊലീസിനെ സമീപിക്കാത്തതിനാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. ഇത് സിപിഎമ്മിലെ
ആഭ്യന്തര പ്രശ്നമാണെന്നും കാനം പറഞ്ഞു. ദൈവങ്ങളുടെ പാര്‍ട്ടിയല്ലല്ലോ മനുഷ്യന്‍റെ പാര്‍ട്ടിയാണ്. തെറ്റുകള്‍ പറ്റുമെന്നും കാനം പറഞ്ഞു.
അതേസമയം പി.കെ. ശശിക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച യുവതി നിയമ സ്ഥാപനങ്ങളെ സമീപിക്കണമെന്ന് വനിതാ കമ്മീഷന്‍. വനിതാ കമ്മീഷന് പരാതി നൽകണം. പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്ന് അധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞു. രാഷ്ട്രീയ പരിഗണന ആർക്കും ഉണ്ടാകില്ല.സമ്മർദങ്ങള്‍ക്ക് വഴങ്ങില്ലെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.
