സി ദിവാകരനെ ഒഴിവാക്കിയതിൽ വിശദീകരണവുമായി കാനം രാജേന്ദ്രൻ  തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണെന്നും കാനം 

കൊല്ലം: സി. ദിവാകരനെ ദേശീയ കൗൺസിലിൽനിന്ന് ഒഴിവാക്കിയതിൽ വിശദീകരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാർട്ടി ഭരണഘടന അനുസരിച്ച് 20 ശതമാനം പുതിയ അംഗങ്ങൾ വരണമെന്നുണ്ട്. തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണെന്നും പാർട്ടിയിൽ വിഭാഗീയത ഇല്ലെന്നും കാനം പറ‌ഞ്ഞു.

സിപിഐ ദേശീയ കൗൺസിലിൽനിന്ന് സി.ദിവാകരനെ അടക്കം നാല് പേരെ ഒഴിവാക്കി. ഇസ്മയിൽ പക്ഷത്തിന് കനത്ത തിരിച്ചടി നൽകി കാനം പക്ഷം ദേശീയ കൗൺസിലിൽ ആധിപത്യം നേടി. തനിക്ക് ഗോഡ്ഫാദർ ഇല്ലെന്ന് പറഞ്ഞ ദിവാകരൻ ഒഴിവാക്കിയതിലെ അതൃപ്തി പരസ്യമാക്കി. കേരളത്തിൽ നിന്നുള്ള പ്രതിനിധി യോഗത്തിൽ നിന്നും ദിവാകരൻ വിട്ടുനിൽക്കുകയും ചെയ്തു.