പാർട്ടിക്കാർക്ക് ബന്ധമുണ്ടെങ്കിൽ നടപടിയെടുക്കും

തിരുവനന്തപുരം: മണ്ണാര്‍ക്കാട് എംഎസ്എഫ് പ്രവര്‍ത്തകന്‍ സഫീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ട്ടിയ്ക്ക് പങ്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാർട്ടിക്കാർക്ക് ബന്ധമുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും കാനം വ്യക്തമാക്കി. 

അതേസമയം മണ്ണാർക്കാട് കൊലപാതകം രാഷ്ട്രീയപ്രേരിതമെന്ന് സഫീറിന്‍റെ പിതാവ് സിറാജുദ്ദീൻ പറഞ്ഞു. സിപിഐയിൽ പ്രവർത്തിക്കുന്ന ഗുണ്ടാസംഘമാണ് കൊലയ്ക്ക് പിന്നിൽ. സിപിഐക്ക് വളരാനുള്ള അവസരം നിഷേധിച്ചതാണ് പ്രകോപനം. മുമ്പും വധഭീഷണി ഉണ്ടായിട്ടുണ്ടെന്നും സിറാജുദ്ദീൻ വ്യക്തമാക്കിയിരുന്നു. 

സഫീറിന്‍റേത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസ്സന്‍ പറഞ്ഞു. ഗൂഢാലോചന നടന്നത് മണ്ണാര്‍ക്കാട് സിപിഐ ഓഫീസിലെന്നും ഹസ്സന്‍ ആരോപിച്ചു.