മഹാരാഷ്ട്രയിൽ ഷിർദ്ദി ക്ഷേത്രത്തിൽ സ്ത്രീ പ്രവേശനം ബിജെപി സർക്കാർ ഉടൻ നടപ്പിലാക്കി. ബിജെപിയും കോൺഗ്രസും സംസ്ഥാനത്ത് പോർമുഖം തുറക്കാൻ ശ്രമിക്കുന്നു.  വിധി വന്ന ദിവസം എല്ലാവരും സ്വാഗതം ചെയ്തു. മൂന്ന് ദിവസത്തിന് ശേഷം എന്തുകൊണ്ട് സമരവുമായി വന്നു എന്ന് ജനം തിരിച്ചറിയും.

തിരുവനന്തപുരം: ശബരിമല വിധി നടപ്പിലാക്കാൻ തിടുക്കം കാട്ടിയില്ലെന്നും മുന്നൊരുക്കം നടത്തിയെന്ന് മാത്രമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മഹാരാഷ്ട്രയിൽ ഷിർദ്ദി ക്ഷേത്രത്തിൽ സ്ത്രീ പ്രവേശനം ബിജെപി സർക്കാർ ഉടൻ നടപ്പിലാക്കി. ബിജെപിയും കോൺഗ്രസും സംസ്ഥാനത്ത് പോർമുഖം തുറക്കാൻ ശ്രമിക്കുന്നു. വിധി വന്ന ദിവസം എല്ലാവരും സ്വാഗതം ചെയ്തു. 

മൂന്ന് ദിവസത്തിന് ശേഷം എന്തുകൊണ്ട് സമരവുമായി വന്നു എന്ന് ജനം തിരിച്ചറിയും. മതനിരപേക്ഷ സർക്കാരായതിനാലണ് പുനപരിശോധനാ ഹർജി നൽകാത്തത്. സർക്കാർ ആരെയും നിർബന്ധിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടു പോകുന്നില്ല. എന്നാൽ ആരെങ്കിലും ദർശനത്തിന് വന്നാൽ അവർക്ക് സംരക്ഷണം നൽകേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും കാനം പറഞ്ഞു.