ശ്രീജിത്തിന്റെ വീട് മുഖ്യമന്ത്രി സന്ദർശിക്കാത്തതിനെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിനാണ് കാനത്തിന്‍റെ  മറുപടി .  

തിരുവനന്തപുരം: ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം പ്രാദേശിക വിഷയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ . ശ്രീജിത്തിന്റെ വീട് മുഖ്യമന്ത്രി സന്ദർശിക്കാത്തതിനെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിനാണ് കാനത്തിന്‍റെ മറുപടി .

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എൽ ഡി എഫിന്‍റെ പൊലീസ് നയത്തിന് വിരുദ്ധം എന്ന് സിപിഐ നേരത്തെ പറഞ്ഞുകഴിഞ്ഞു. ആര്‍ടിഎഫ് സംഗം നിയമവിരുദ്ധം ആണ്. ഇത്തരത്തിൽ നിയമ വിരുദ്ധം ആയത് പരിശോദിക്കണമെന്നും കാനം. സിപിഎം പ്രമേയം യാഥാർഥ്യബോധത്തോടെ ഉള്ളത് വർത്തമാന കാല സാഹചര്യം ഉൾക്കൊണ്ടാണ് ബെഥഗതി. 

ആർഎസ്എസിനേയും ബിജെപിയെയും എതിർക്കാൻ എല്ലാവരും ഒന്നിക്കണം. സിപിഎമ്മും സിപിഐയും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ട് എന്നാൽ അത് കലഹം അല്ല എന്നും കാനം കൂട്ടിച്ചേര്‍ത്തു.