നിലമ്പൂരിൽ മാവോയിസ്റ്റുകളെ പൊലീസ് കൊന്നത് കേന്ദ്ര ഫണ്ട് തട്ടാനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തീവ്രവാദവിരുദ്ധ നീക്കങ്ങൾക്കുള്ള കേന്ദ്ര ഫണ്ട് തട്ടാൻ ഐപിഎസ് സംഘം പ്രവർത്തിക്കുന്നു. കേരളത്തിൽ മാവോയിസ്റ്റ് ഭീകരതയുണ്ടെന്ന് വരുത്താനാണ് ശ്രമം. ഇത്തരം സംഭവങ്ങളുണ്ടായാൽ ജുഡിഷ്യൽ അന്വേഷണം വേണമെന്നാണ് സുപ്രീംകോടതി നിർദ്ദേശമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു .

അതേസമയംകൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റുമോർട്ടം വിവരങ്ങൾ പുറത്തായി. മാവോയിസ്റ്റുകളുടെ ശരീരത്തിൽ നിന്നും നിരവധി വെടിയുണ്ടകൾ കണ്ടെടുത്തു. അജിതയുടെ ശരീരത്തിൽ ആറും, കുപ്പു ദേവരാജിന്‍റെ ശരീരത്തിൽ 11 ഉം വെടിയുണ്ടകൾ കണ്ടെത്തി. ആന്തരികാവയങ്ങളിൽ മാരക മുറിവുണ്ട്. എങ്ങനെ മരിച്ചുവെന്ന് വ്യക്തമാകാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിൽ സർക്കാർ ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.