തിരുവനന്തപുരം: സിപിഐയുടെ മന്ത്രിമാരെ 23നു തീരുമാനിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ മന്ത്രിമാരെ സംബന്ധിച്ചു മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

എത്ര മന്ത്രിമാര്‍ വേണമെന്നോ എന്തൊക്കെ ആകണമെന്നോ സിപിഐ തീരുമാനിച്ചിട്ടില്ല. 22നു ചേരുന്ന എല്‍ഡിഎഫ് യോഗത്തിനു ശേഷമാകും ഇതു തീരുമാനിക്കുക.

എല്‍ഡിഎഫ് സര്‍ക്കാറിന്റെ പുതിയ മദ്യ നയം വരുമെന്നും അദ്ദേഹം പറഞ്ഞു.