ഇടുക്കി: സിപിഎമ്മിനെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ ദുര്‍ബലപ്പെട്ടാലും മുന്നണി ശക്തിപ്പെടും എന്ന കാഴ്ചപ്പാടിലേക്ക് സിപിഎം പോകരുത്. സിപിഎം സിപിഐയും തമ്മിലുള്ള തർക്കം ഒരു വീട്ടിലെ സഹോദരന്മാർ തമ്മിലുള്ള വഴക്ക് മാത്രമാണെന്നും കാനം പറഞ്ഞു.
നെടുങ്കണ്ടത്ത് സിപിഐ ഇടുക്കി ജില്ലാ സമ്മേളനം പ്രതിനിധി സമ്മളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിപിഎം ചരിത്രം മറക്കരുത്. സെക്രട്ടേറിയേറ്റിനുള്ളിൽ കയറാതെ ചുറ്റി നടന്ന കാലം സിപിഎമ്മിന് ഉണ്ടായിരുന്നു. അധ്വാന വർഗ്ഗത്തിന്റെ നായകനെന്ന് പറയുന്ന ചിലർ എല്‍ഡിഫിന്‍റെ വാതിൽ തുറക്കുന്നുണ്ടോ എന്ന് കാത്തു നിൽക്കേണ്ട. അപേക്ഷ ക്ഷണിക്കാതെ ആളെ എടുക്കുന്ന മുന്നണിയല്ല എല്‍ഡിഎഫെന്നും കാനം പറഞ്ഞു.
