തിരുവനന്തപുരം: കായല്‍ ഇനിയും മണ്ണിട്ട് നികത്തുമെന്ന മന്ത്രി തോമസ് ചാണ്ടിയുടെ വെല്ലുവിളിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ചാണ്ടി വീണ്ടും നികത്തിയാല്‍ ഇനിയും കേസെടുക്കേണ്ടി വരുമെന്ന് കാനം പറഞ്ഞു. ഓരോരുത്തരും അവരുടെ നിലവാരത്തില്‍ സംസാരിക്കുന്നു. തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും കാനം തിരുവനന്തപുരത്ത് പ്രതികരിച്ചു.
അതേസമയം തോമസ് ചാണ്ടിക്കെതിരെ സിപിഐ ദേശീയ നേതൃത്വവും രംഗത്തുവന്നു. തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് സിപിഐ ജനറല്‍ സെക്രട്ടഫറി സുധാകര്‍ റെഡ്ഡി പറഞ്ഞു. ഇടതുസര്‍ക്കാരില്‍ അഴിമതിക്ക് സ്ഥാനമില്ല. സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണം. 'റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശം നടപ്പാക്കാന്‍ എജി ബാധ്യസ്ഥനാണെന്നും സുധാകര റെഡ്ഡി പറഞ്ഞു.
