തിരുനന്തപുരം: കോടിയേരിക്ക് മറുപടിയുമായി കാനം രാജേന്ദ്രന്‍ രംഗത്ത്. മുന്നണി മര്യാദ എന്താണെന്ന് ചര്‍ച്ച ചെയ്യണം. ഒറ്റയ്ക്ക് നിന്നാല്‍ എന്താണ് സംഭവിക്കുകയെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ആനത്തലവട്ടം ആനന്ദനുള്ള മറുപടിയായി കാനം പറഞ്ഞു.

സിപിഐ എടുത്ത നടപടി അപക്വമെന്ന് കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. മുന്നണി സംവിധാനത്തില്‍ ഇത്തരം നിലപാടാണോ എടുക്കേണ്ടതെന്നും കോടിയേരി ചോദിച്ചിരുന്നു. 

തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിലേത് ഒറ്റക്കെട്ടായ തീരുമാനമായിരുന്നു. കെ.ഇ.ഇസ്മയില്‍ കൂടി പങ്കെടുത്ത എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം എടുത്തത്. എന്നാല്‍ യോഗത്തിന് ശേഷം കെ.ഇ.ഇസ്മയിലിന് എന്ത് സംഭവിച്ചെന്നറിയില്ലെന്നും കാനം പറഞ്ഞു. 

സിപിഐയില്‍ ഭിന്നതയില്ല. പാര്‍ട്ടി തുമലതപ്പെടുത്തിയ കാര്യങ്ങളാണ് പാര്‍ട്ടി നടപ്പാക്കുന്നെന്നും കാനം പറഞ്ഞു. മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കുകയോ വിട്ടുനില്‍ക്കുകയോ ചെയ്തിട്ടില്ല. പങ്കെടുക്കാതിരിക്കുക മാത്രമാണ് ചെയ്തതന്നും കാനം വിശദീകരിച്ചു.