തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്ന് എ.കെ. ആന്റണി. എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ പോലുമില്ലാത്ത പദ്ധതിയാണെന്നും അതിരപ്പിള്ളിയില്‍ ആശങ്ക വേണ്ടെന്നും കാനം രാജേന്ദ്രന്‍. തിരുവനന്തപുരത്ത് മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശിന്റെ പുസ്തകപ്രകാശന ചടങ്ങാണ് അതിരപ്പിള്ളിയെ പറ്റിയുള്ള ചര്‍ച്ചയ്ക്ക് വേദിയായത്
ഇന്ദിരഗാന്ധിയെക്കുറിച്ച് മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശ് എഴുതിയ ഇന്ദിരഗാന്ധി എ ലൈഫ് ഇന്‍ നേച്ചര്‍ എന്ന പുസ്തക പ്രകാശനചടങ്ങില്‍ അതിരപ്പിള്ളി ചര്ച്ച തുടങ്ങി വച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. രമേശ് ചെന്നിത്തലയെ പിന്തുണച്ച് എ.കെ.ആന്റണിയും രംഗത്ത്ു വന്നു. ഇതിന് പിന്നാലെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നിലപാട് ആവര്‍ത്തിച്ചത്. പരിസ്ഥിതി പ്രശ്‌നങ്ങളില്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന് കവയത്രി സുഗതകുമാരിയും അഭിപ്രായപ്പെട്ടു.
