കേരളത്തിലെ മന്ത്രിമാരെക്കുറിച്ച് ഇത്‌വരെ എല്‍.ഡി.എഫ് വിലയിരുത്തല്‍ നടത്തിയിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എന്നാല്‍, ഒരു വര്‍ഷം ആകുന്നതോടെ പ്രകടനപത്രികയിലെ കാര്യങ്ങള്‍ നടപ്പാക്കിയോ എന്ന് പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ എന്നല്ല, ഒരു മന്ത്രിമാരെക്കുറിച്ചും എല്‍.ഡി.എഫ് വിലയിരുത്തല്‍ നടത്തിയിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കുവൈത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
സി.പി.ഐയെ സംബന്ധിച്ച് നിലപാടുകളുടെ കാര്യത്തില്‍ ഭരണപ്രതിപക്ഷ വ്യത്യാസം ഇല്ല.പൊതു വിഷയത്തില്‍ പാര്‍ട്ടി സ്വീകരിക്കുന്ന
നിലപാടുകള്‍ എപ്പോഴും ഒന്നാണ്. പോലീസ് പ്രവര്‍ത്തനങ്ങളെ നോക്കി കാണേണ്ടത് അവര്‍ ഒരോ കേസും കൈകാര്യം ചെയ്യുന്ന രീതികള്‍ വച്ചാണ്. സംസ്ഥാനത്തെ പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത പോരാ എന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം ഇങ്ങനെയായിരുന്നു.
