ലൈറ്റ് മെട്രോ: സര്‍ക്കാറിനോട് യോജിപ്പെന്ന് കാനം രാജേന്ദ്രന്‍

കോഴിക്കോട്: ലൈറ്റ് മെട്രോ വിഷയത്തിൽ സർക്കാർ നിലപാടിനോട് യോജിപ്പെന്ന് കാനം രാജേന്ദ്രൻ. സിപിഐ ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. സർക്കാർ വകുപ്പിന്റെ തീരുമാനമാണ്. മുന്നണിയിലും ചർച്ച ചെയ്യാത്തതിനാൽ കൂടുതൽ അഭിപ്രായം പറയുന്നില്ലെന്നും കാനം പറഞ്ഞു. 

കെഎസ്ആർടിസി പെൻഷൻ പ്രായം കൂട്ടുന്ന വിഷയത്തിൽ സിപിഐ തീരുമാനം എടുത്തിട്ടില്ല. അഭിപ്രായം ഇടതുമുന്നണിയെ അറിയിക്കുo കാനം. ലൈറ്റ് മെട്രോ വിഷയത്തിൽ കൂടുതൽ പ0നം വേണമെന്ന മന്ത്രി തോമസ് ഐസക്കിന്റെ അഭിപ്രായമാണ് തനിക്കെന്നും കാനം പറഞ്ഞു.

അതേസമയം അതിരപ്പിള്ളി പദ്ധതിക്ക് ഇതുവരെ ചെലവിട്ട പണമെത്രയെന്ന് പരിശോധിക്കണമെന്നും കാനം ആവശ്യപ്പെട്ടു. പ്രകൃതിയെ ചൂഷണം ചെയ്യരുതെന്ന് മാർക്സ് ഉൾപ്പെടെ പറഞ്ഞിട്ടുണ്ട്. പുതിയ കാലത്ത് സൗരോർജ്ജമാണ് അഭികാമ്യം കാനം രാജേന്ദ്രൻ. പ്രകൃതിയെ നശിപ്പിക്കുന്ന വൈദ്യുത പദ്ധതികൾക്ക് എതിരെ ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സി പി ഐ നിലകൊള്ളും കാനം വ്യക്തമാക്കി.