ബിഷപ്പിനെതിരായ കന്യസ്ത്രീയുടെ പരാതിയില്‍ 75 ദിവസം കഴിഞ്ഞിട്ടും, പൊലീസ് നടപടി വൈകുന്നുവെന്ന ആക്ഷേപം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. 2014ലും 16ലും നടന്ന പീഡനത്തിലാണ് 2018ല്‍ അന്വേഷണം നടക്കുന്നത്. പോലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് കന്യസ്ത്രീയുടെ സഹോദരന്‍ തന്നോട് പറഞ്ഞുവെന്നും കാനം തിരുവനന്തപുരത്ത് വ്യക്തമാക്കി.

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യസ്ത്രീയുടെ പരാതിയില്‍ 75 ദിവസം കഴിഞ്ഞിട്ടും, പൊലീസ് നടപടി വൈകുന്നുവെന്ന ആക്ഷേപം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. 2014ലും 16ലും നടന്ന പീഡനത്തിലാണ് 2018ല്‍ അന്വേഷണം നടക്കുന്നത്. പോലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് കന്യസ്ത്രീയുടെ സഹോദരന്‍ തന്നോട് പറഞ്ഞുവെന്നും കാനം തിരുവനന്തപുരത്ത് വ്യക്തമാക്കി.

കേസില്‍ കന്യാസ്ത്രീയുടെ പോരാട്ടത്തിനൊപ്പം നിൽക്കുമെന്ന് തിങ്കളാഴ്ച കന്യാസ്ത്രീയുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയശേഷം പറഞ്ഞിരുന്നു. പരാതി നല്‍കിയ കന്യാസ്ത്രീക്ക് നീതി നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ അത് ലഭ്യമാക്കണമെന്ന് കാനം പറഞ്ഞത്. കേസിനെ സർക്കാർ ഗൗരവമായിട്ടാണ് കാണുന്നത്. കന്യാസ്ത്രീക്ക് നീതി ലഭിക്കുമെന്നും ബിഷപ്പിനെ അറസ്റ്റ് ചെയ്യുമോ ഇല്ലയോ എന്നത് പൊലീസാണ് തീരുമാനിക്കേണ്ടതെന്നുമാണ് കാനം രാജേന്ദ്രൻ ഇന്നലെ പറഞ്ഞത്.