സിപിഐ നേതാക്കൾക്ക് പങ്കുണ്ടോയെന്ന് പാർട്ടി അന്വേഷിക്കും ഉചിതമായ നടപടിയുണ്ടാകുമെന്ന് കാനം രാജേന്ദ്രൻ

വയനാട്ടിലെ ഭൂമി തട്ടിപ്പില്‍ സിപിഐ നേതാക്കൾക്ക് പങ്കുണ്ടോയെന്ന് പാർട്ടി അന്വേഷിച്ച് വരുകയാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. 2 ദേശീയ കൗൺസിൽ അംഗങ്ങൾ ഇന്നത്തെ കൗൺസിലിൽ പങ്കെടുക്കും. പാർട്ടി അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി സ്വീകരിക്കും. കുറ്റക്കാരെ സിപിഐ സംരക്ഷിക്കില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.