തെരഞ്ഞെടുപ്പില്‍ സംസ്ഥാനാധിഷ്‌ഠിത സഖ്യമാണ് വേണ്ടത്.  തെരഞ്ഞെടുപ്പ് സഖ്യത്തില്‍ ഉദാര സമീപനമാണ് സി.പി.ഐയുടെ നിലപാട്

കൊല്ലം: ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ സംസ്ഥാനാധിഷ്‌ഠിത സഖ്യമാണ് വേണ്ടത്. തെരഞ്ഞെടുപ്പ് സഖ്യത്തില്‍ ഉദാര സമീപനമാണ് സി.പി.ഐയുടെ നിലപാട്. ഇടത് ഐക്യം മുന്‍നിര്‍ത്തി വിശാല പൊതുവേദി വേണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. അതേസമയം സഖ്യത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന്റെ പേരെടുത്ത് പറയാതെയാണ് സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രമേയം അവതരിപ്പിച്ചത്.