പുതുവൈപിന്‍ സമരനടപടിയില്‍ പോലീസിനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. പൊലീസ് നടത്തിയത് നരനായാട്ടാണെന്നും, സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നും കാനം അഭിപ്രായപ്പെട്ടു. സമരക്കാരെ തീവ്രവാദ സംഘടനകളുമായി ബന്ധപ്പെടുത്തി പൊലീസ് സംശയിക്കുന്നത് പൊലീസ് നടപടിയെ ന്യായീകരിക്കാനാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.