ക്യാമ്പ് ഫോളോവേഴ്സിന്‍റെ നിയമനം പിഎസ്‍സിയ്ക്ക് വിടണം കഴിഞ്ഞ സർക്കാരിന്റെ ഉത്തരവ് നടപ്പാക്കണമെന്ന് കാനം
തിരുവനന്തപുരം: ക്യാമ്പ് ഫോളവേഴ്സിന്റെ നിയമനം പിഎസ്സിക്ക് വിടാനുള്ള കഴിഞ്ഞ സർക്കാരിന്റെ ഉത്തരവ് നടപ്പാക്കണമെന്ന് സപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ക്യാമ്പ് ഫോളോവേഴ്സിന് പൊലീസിന് തുല്യമായ സേവന വേതന വ്യവസ്ഥകൾ നടപ്പാക്കണമെന്നും കാനം ആവശ്യപ്പെട്ടു.
അതേസമയം പി വി അന്വറിന്റെ പാര്ക്ക് വിഷയത്തില് റവന്യു മന്ത്രിയെ പിന്തുണയ്ക്കുന്ന നിലപാടാണ് കാനം സ്വീകരിച്ചത്. പി വി അൻവറിന്റെ പാർക്കിന്റെ കാര്യത്തിൽ സർക്കാർ നിയമപരമായ നടപടി സ്വീകരിക്കണം. ഒന്നോ രണ്ടോ സംഭവങ്ങൾ എടുത്തുകൊണ്ട് റവന്യൂമന്ത്രിയുടെ ആത്മാർത്ഥത സംശയിക്കാൻ ആകില്ല. തനിക്ക് ഈ വിഷയത്തെക്കുറിച്ച് കൂടുതൽ അറിയില്ലെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.
