കോണ്‍ഗ്രസ് ബന്ധവുമായി ബന്ധപ്പെട്ട് നേതൃത്വത്തിന് വൃക്തമായ നിലപാടില്ലെന്ന് കനയ്യ. 

കൊല്ലം: സിപിഐ ഇപ്പോള്‍ 'കണ്‍ഫ്യൂസിംഗ് പാര്‍ട്ടി ഓഫ് ഇന്ത്യ'യാണെന്ന് കനയ്യ കുമാര്‍. കോണ്‍ഗ്രസ് ബന്ധവുമായി ബന്ധപ്പെട്ട് നേതൃത്വത്തിന് വൃക്തമായ നിലപാടില്ലെന്ന് കനയ്യ. 

പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ ഇപ്പോഴത്തെ നേതൃത്വം പരാജയമാണ്. കോണ്‍ഗ്രസ്സുമായി ബന്ധം സ്ഥാപിക്കാനല്ല, പാര്‍ട്ടിയെ ശക്തിപ്പെടുത്താനായ് ശ്രമിക്കേണ്ടത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തിയാല്‍ കോണ്‍ഗ്രസ് ഇങ്ങോട്ട് പിന്തുണ തേടി വരുമെന്നും കനയ്യ കൂട്ടിച്ചേര്‍ത്തു. സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിലാണ് നേതൃത്വത്തിന് കനയ്യയുടെ പരിഹാസം.