മുംബൈ: ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിന് മഹാരാഷ്ട്ര നിയമസഭയില്‍ പ്രവേശനം നിഷേധിച്ചു. ഗാലറി പാസ് കൈവശമുണ്ടായിട്ടും അകത്തേക്ക് പ്രവേശിപ്പിച്ചില്ലെന്നാണ് ആരോപണം. 

മറ്റ് ഏഴ് കോളജ് വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് സഭാനടപടികള്‍ നേരിട്ട് കാണാന്‍ കനയ്യ കുമാര്‍ മഹാരാഷ്ട്ര വിധാന്‍ ഭവനിലെത്തിയത്. അതേസമയം കനയ്യകുമാറിന്റെ കൈവശം പന്ത്രണ്ട് മുതല്‍ ഒരു മണിവരെ ഗാലറിയിലിരിക്കാനുള്ള പാസാണ് ഉണ്ടായിരുന്നതെന്നും, സഭ ഇടക്ക് നിര്‍ത്തിവച്ചതിന് ശേഷം എത്തിയതിനാലാണ് പ്രവേശനാനുമതി നിഷേധിച്ചതെന്നും വിധാന് ഭവന്‍ സുരക്ഷാ ഓഫീസര്‍ വ്യക്തമാക്കി. 

ബി.ജെ.പി ശിവസേന സര്‍ക്കാര്‍ ഭരിക്കുന്ന മഹാരാഷ്ട്രയില്‍ കനയ്യ കുമാറിനെ സഭയില്‍ പ്രവേശിപ്പിക്കാതിരുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ പാര്ട്ടികള്‍ ആരോപിച്ചു.