പ്രകാശ് കാരാട്ടിനെതിരെയുള്ള പരാമ‌ര്‍ശം തിരുത്തി കനയ്യ കുമാര്‍. കാരാട്ടിനെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ബി.ജെ.പി.യുടെ ഫാസിസ്റ്റ് നിലപാടുകള്‍ക്കെതിരെയുള്ള പോരാട്ടമാണ് ചൂണ്ടിക്കാട്ടിയതെന്നും കനയ്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ബി.ജെ.പിയും ആര്‍.എസ്.എസും പോലുള്ള വര്‍ഗീയ ശക്തികള്‍ക്കെതിരെ ഇടത് പക്ഷം ഒന്നിച്ച് നില്‍ക്കണം. ഒരു പാര്‍ട്ടിയുടെയും ആഭ്യന്തര കാര്യങ്ങളില്‍ താന്‍ ഇടപെടാനില്ല. ഞാന്‍ എന്റെ അഭിപ്രായമാണെന്നും കനയ്യ. പഠനം പൂ‌ര്‍ത്തിയാക്കുക എന്നതാണ് എന്റെ ഇപ്പോഴത്തെ ലക്ഷ്യം. അതിന് ശേഷം രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുമെന്നും കനയ്യ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.