പ്ലാസ്റ്റിക് വിമുക്ത സന്ദേശമാണ് പ്രധാനം
കണ്ണൂര്‍: ലോകകപ്പ് തുടങ്ങിയതുമുതല്‍ ട്രോളര്‍മാര്‍ ആഘോഷത്തിലാണ്. എല്ലാ ദിവസവും തകര്‍പ്പന്‍ ട്രോളിനുള്ള അവസരങ്ങള്‍ കളിക്കളത്തില്‍ നിന്ന് ലഭിക്കുന്നുണ്ട്. അതിനിടിയിലാണ് ട്രോളര്‍മാരെയെല്ലാം മലര്‍ത്തിയടിച്ച് കണ്ണൂര്‍ കളക്ടര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. ജര്‍മനി പരാജയപ്പെട്ടതിനു പിന്നാലെ കളക്ടര്‍ മീര്‍ മുഹമ്മദ് അലി ഗംഭീര ട്രോളിനൊപ്പം പ്ലാസ്റ്റിക് വിമുക്ത സന്ദേശവും പ്രചരിപ്പിച്ച് രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ അര്‍ജന്‍റീനയുടെയും പോര്‍ച്ചുഗലിന്‍റെ പരാജയത്തിന് പിന്നാലെ മനോഹരമായ ട്രോളുമായി കളക്ടര്‍ എത്തിയിരിക്കുകയാണ്. കണ്ണൂരിലെ ഫ്ലക്സ് മാറ്റാനായി ഓടുന്ന രണ്ട് പേര്‍ എന്ന തലക്കെട്ടോടെയുള്ള ഫേസ്ബുക്ക് കുറിപ്പില്‍ മെസിയും ക്രിസ്റ്റ്യാനോയും പിടിവലി കൂടുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്.
