ബ്രസീല്‍ പുറത്തായതോടെ കണ്ണൂര്‍ ജില്ല കളക്ടര്‍ പതിവ് തെറ്റിച്ചില്ല. ഹരിത കണ്ണൂര്‍ യൂണിയന്‍ ജില്ലാ സമ്മേളനം എന്ന പേരിലാണു കളക്ടര്‍ പോസ്റ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്

കണ്ണൂര്‍: ബ്രസീല്‍ പുറത്തായതോടെ കണ്ണൂര്‍ ജില്ല കളക്ടര്‍ പതിവ് തെറ്റിച്ചില്ല. ഹരിത കണ്ണൂര്‍ യൂണിയന്‍ ജില്ലാ സമ്മേളനം എന്ന പേരിലാണു കളക്ടര്‍ പോസ്റ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കണ്ണൂരിനെ ഹരിത കണ്ണൂരാക്കി മാറ്റുന്നതിനുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായാണു കലക്ടറുടെ പോസ്റ്റ്. ലോകകപ്പില്‍ നിന്ന് പുറത്തായതിന്റെ ക്രമത്തില്‍ പോസ്റ്റില്‍ ഒരോ ടീമുകള്‍ക്കും ഓരോ ചുമലതലയും പോസ്റ്റില്‍ കല്‍പ്പിച്ചു നല്‍കിയിട്ടുണ്ട്. 

പരിപാടിയുടെ സ്വാഗതം ജര്‍മ്മനിയ്ക്കാണ്. അധ്യക്ഷന്‍ അര്‍ജന്റീന. ഉദ്ഘാടന ചുമതല പോര്‍ച്ചുഗലിന്. സ്‌പെയിന്‍ മുഖ്യാതിഥി ആകുമ്പോള്‍ നന്ദി പറയേണ്ട ചുമതല ബ്രസീലിനാണ്. എങ്ങനെ തോല്‍ക്കണമെന്നറിയാതെ നിങ്ങള്‍ക്ക് ഒരിക്കലും വിജയിക്കാനാവില്ല എന്നും പോസ്റ്റിനൊപ്പം കളക്ടര്‍ കുറിച്ചിട്ടുണ്ട്.

എന്തൊക്കെയായാലും കളക്ടറുടെ പോസ്റ്റിന് ഫേസ്ബുക്കില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. കളക്ടറുടെ ട്രോളന്‍ പോസ്റ്റിനായി കാത്തിരുന്ന നേരത്തെ പുറത്തായ ടീമുകളുടെ ആഹ്ലാദത്തോടൊപ്പം, ബ്രസീല്‍ ആരാധകരുടെ രോധനവും കൊണ്ട് കമന്റ് ബോക്‌സ് നിറഞ്ഞിരിക്കുകയാണ്. നേരത്തെ ജര്‍മ്മനി, അര്‍ജന്‍റീന, സ്പെയിന്‍ എന്നിവര്‍ പുറത്തായപ്പോള്‍ കളക്ടര്‍ ഫേസ്ബുക്ക് പേജിലൂടെ ട്രോള്‍ ചെയ്തിരുന്നു.