കണ്ണൂര്‍ വിമാനത്താവളത്തിനായി വിനീത് ശ്രീനിവാസന്‍ പാടി; ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 6, Dec 2018, 10:27 AM IST
Kannur International Airport Official Theme Song
Highlights

‘നാടിന്റെ മോഹങ്ങള്‍ നെഞ്ചിലേറ്റി ആകാശപക്ഷി നീ ചിറകടിക്കൂ.. ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് കേരളനാടിനെ കൊണ്ടു പോകൂ’.. എന്ന് തുടങ്ങുന്ന ഗാനമാണ് വിമാനത്താവളത്തിനായി ഒരുക്കിയ തീം സോങ്.

കണ്ണൂർ: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനായി തീം സോങ് ഒരുങ്ങി. ഗായകനും സംവിധായകനും നടനുമായ വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആർ. വേണു ഗോപാലിന്റെ വരികൾക്ക് രാഹുൽ സുബ്രഹ്മണ്യനാണ് ഈണം നൽകിരിക്കുന്നത്. ഡിസംബര്‍ ഒമ്പത് ഞായറാഴ്ചയാണ് വിമാനത്താവളത്തിന്റെ ഉദ്ഘാടനം.

‘നാടിന്റെ മോഹങ്ങള്‍ നെഞ്ചിലേറ്റി ആകാശപക്ഷി നീ ചിറകടിക്കൂ.. ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് കേരളനാടിനെ കൊണ്ടു പോകൂ’.. എന്ന് തുടങ്ങുന്ന ഗാനമാണ് വിമാനത്താവളത്തിനായി ഒരുക്കിയ തീം സോങ്. ഗാനം ഇപ്പോൾ തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. 1971 ബിയോണ്ട് ബോര്‍ഡേഴ്സ് , ഫിലിപ്പ് ആന്‍ഡ് ദി മംഗ്ഗി പെന്‍ എന്നീ ചിത്രങ്ങളിലെ ഈണങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് രാഹുല്‍ സുബ്രഹ്മണ്യൻ.

ഒമ്പതാം തീയതി ഉദ്ഘാടനം ചെയ്യുന്ന വിമാനത്താവളത്തിൽ  എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, ഗോ എയര്‍ എന്നീ മൂന്ന് കമ്പനികളാണ് അദ്യഘട്ട സര്‍വീസ് നടത്തുന്നത്. അബുദാബിയിലേക്കായിരിക്കും ആദ്യ സര്‍വീസ്. ഉദ്ഘാടന ദിവസം രാവിലെ പത്തിന് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനം രാത്രി ഏഴിന് തിരിച്ചെത്തും. തുടര്‍ന്നുളള ദിവസങ്ങളില്‍ ഈ വിമാനം രാവിലെ ഒമ്പതിന് പുറപ്പെട്ട് രാത്രി 8.20 ന് തിരിച്ചെത്തും. 

ദോഹ, ഷാര്‍ജ, റിയാദ് എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യ സര്‍വീസുണ്ടാകും. കൂടാതെ താമസിയാതെ തന്നെ മസ്കത്ത് സര്‍വീസും ആരംഭിക്കും. തുടക്കത്തില്‍ ആഴ്ച്ചയില്‍ നാല് ദിവസമുളള ഷാര്‍ജ സര്‍വീസ് പിന്നീട് ദിവസേനയാക്കാനും എയര്‍ ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. അബുദാബി, ദമാം, മസ്കത്ത്, ദോഹ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഗോ എയര്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്.

കണ്ണൂരില്‍ നിന്ന് വിദേശ വിമാനക്കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ താമസിയാതെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കിയാല്‍ (കണ്ണൂര്‍ വിമാനത്താവള കമ്പനി ലിമിറ്റഡ്) എം‍ ഡി വി. തുളസിദാസ് പറഞ്ഞിരുന്നു. 

loader