കണ്ണൂര്‍ എസ്.പിയുടെ ക്രൈം സ്‌ക്വാഡ് പിരിച്ചുവിട്ടു

First Published 13, Mar 2018, 11:18 PM IST
Kannur SPs crime squad dismissed
Highlights
  • ഷുഹൈബ് വധക്കേസില്‍ പോലീസില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ന്നുവെന്നതടക്കം ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി.

കണ്ണൂര്‍:  കണ്ണൂര്‍ എസ്.പിയുടെ ക്രൈം സ്‌ക്വാഡ് പിരിച്ചുവിട്ടു. ആറംഗ സംഘത്തിലെ അഞ്ച് പേരെയും വിവിധ സ്റ്റേഷനുകളിലേക്ക് മാറ്റി നിയമിച്ചു. ഷുഹൈബ് വധക്കേസില്‍ പോലീസില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ന്നുവെന്നതടക്കം ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി.  അതേസമയം സ്വാഭാവിക നടപടിയാണെന്നാണ് പോലീസിന്റെ വിശദീകരണം.

കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തിയത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ നാളെയും വാദം തുടരും. കൂടുതല്‍ സമയം വേണമെന്ന പി ജയരാജന്റെ ആവശ്യം ഹൈക്കോടതി തള്ളി. യുഎപിഎ ചുമത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം ഉണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു
 

loader