കാണ്‍പൂര്‍: കാണ്‍പൂരിലെ പണിപൂര്‍ത്തിയാകാത്ത വീട്ടില്‍നിന്ന് പിടിച്ചെടുത്ത 100 കോടി രൂപയുടെ നിരോധിത നോട്ടുകള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാതെ അധികൃതര്‍. ിടിച്ചെടുത്ത ആയിരം അഞ്ഞൂറ് രൂപ നോട്ടുകള്‍ എവിടെ സൂക്ഷിക്കണമെന്ന് അറിയാതെ കുഴയുകയാണ് ഉത്തര്‍പ്രദേശ് പൊലീസ്.
അഞ്ച് വലിയ ബോക്‌സുകളിലായാണ് പണം വീട്ടില്‍നിന്ന് കൊണ്ടുപോയത്. നിലവില്‍ പൊലീസ് കാണ്‍പൂര്‍ പൊലീസ് സ്റ്റേഷന്റെ ഗ്വാഡ് റൂമിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്.
എന്‍ഐഎയും ഉത്തര്‍പ്രദേശ് പൊലീസും നടത്തിയ അന്വേഷണത്തിലാണ് നോട്ടുകള്‍ കണ്ടെത്തിയത്. 2016 നവംബറില്‍ നോട്ടുകള്‍ നിരോധിച്ചതിന് ശേഷം നടത്തിയ ഏറ്റവും വലിയവേട്ടകളിലന്നാണ് ഇത്. 16 പേരെ ഇതുമാായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
റിയല്‍ എസ്റ്റേറ്റ്, ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ് രത്തന്‍ ഗ്രൂപ്പിന്റെ ഭാഗമായ ആനന്ദ് ഖഡ്രിയുടെ പകുതി പണി തീര്‍ന്ന വീട്ടില്‍നിന്നാണ് നോട്ടുകള്‍ കണ്ടെടുത്തത്. നോട്ട് നിരോധനത്തിന് മുമ്പ് 96.20 കോടി രൂപ വിലമതിയ്ക്കുമായിരുന്ന നോട്ടുകളാണ് കണ്ടെത്തിയത്.
അറസ്റ്റിലായവരില്‍ രണ്ട് പേര്‍ ആന്ധ്രാപദേശില്‍നിന്നും ഒരാള്‍ മഹാരാഷ്ട്രയില്‍നിന്നുള്ള ആളുമാണ്. കാണ്‍പൂരിലെ സ്വരൂപ് നഗര്‍ മേഖലയിലുള്ള പണിതീരാത്ത വീട്ടില്‍ നോട്ടുകള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സംഘം പരിശോധന നടത്തിയത്. 2016 നവംബര്‍ 8നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 നോട്ടുകള്‍ നിരോധിച്ചതായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് 200, 2000 രൂപയുടെ പുതിയ നോട്ടുകളും ആര്‍ബിഐ പുറത്തിറക്കിയിരുന്നു.
