കന്യാകുമാരി തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദം ജാഗ്രാതാ നിര്‍ദേശം നീട്ടി

കന്യാകുമാരി: കന്യാകുമാരി തീരത്ത് രൂപം കൊണ്ട ന്യൂനമർദത്തെ തുടർന്നുള്ള ജാഗ്രതാ നിർദ്ദേശം നീട്ടി. 48 മണിക്കൂർ വരെ കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നല്‍കി.കന്യാകുമാരിക്ക് തെക്ക് ഒരു ന്യുനമര്‍ദം രൂപപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് തന്നിരുന്നു. 

ന്യൂനമര്‍ദം പടിഞ്ഞാറന്‍ ദിശയില്‍ ലക്ഷദ്വീപിന് സമീപത്തേക്ക് നീങ്ങുകയും ശക്തിപ്പെടുകയും ചെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ തീരപ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.