ട്രംപുമായുള്ള അവിഹിതബന്ധത്തിന്‍റെ പേരില്‍ അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഭാര്യയോട് മാപ്പ് ചോദിച്ച് മുന്‍ മോഡല്‍
ന്യൂയോര്ക്ക്: ട്രംപുമായുള്ള അവിഹിതബന്ധത്തിന്റെ പേരില് അമേരിക്കന് പ്രസിഡന്റിന്റെ ഭാര്യയോട് മാപ്പ് ചോദിച്ച് മുന് മോഡല്. സിഎന്എന് ചാനലില് സംപ്രേക്ഷണം ചെയ്ത അഭിമുഖത്തിലാണ് മുന് പ്ലേബോയ് മോഡല് കരണ് മക്ഡോഗല് അമേരിക്കന് പ്രസിഡന്റ് ഡോണാല്ഡ് ട്രംപുമായുള്ള ബന്ധത്തിന്റെ വസ്തുകള് വെളിവാക്കിയത്. 2006 ല് ബേവര്ലി ഹില്സിലെ ഹോട്ടലിലായിരുന്നു ആദ്യമായി ട്രംപുമായി സമാഗമിച്ചത്. അന്ന് ട്രംപ് എനിക്ക് പണം തരാന് ശ്രമിച്ചു. എന്നാല് ഞാനത് വാങ്ങിയില്ല. ഞാന് അത്തരത്തിലുള്ള ഒരു സ്ത്രീയല്ലെന്ന് തുറന്നുപറഞ്ഞു.
Former Playboy model Karen McDougal is alleging an affair more than a decade ago with Donald Trump. Fighting back tears, she says, "I'm really sorry for that. I know it's a wrong thing to do." https://t.co/qeAjICn2xDpic.twitter.com/49iCJl7TTW
— CNN (@CNN) March 23, 2018
പിന്നീട് ന്യൂയോര്ക്ക്, ന്യൂ ജേഴ്സി, കാലിഫോര്ണിയ തുടങ്ങിയ പല സ്ഥലങ്ങളില് അദ്ദേഹത്തോടൊപ്പം പോവുകയും ഒരുമിച്ച് കഴിയുകയും ചെയ്തിട്ടുണ്ടെന്ന് സിഎന്എന് അഭിമുഖത്തില് ഇവര് തുറന്നു പറഞ്ഞു. 2006-ല് ട്രംപിന്റെ ഇളയ മകന് മെലാനിയ ജന്മം നല്കി ഏതാനും മാസങ്ങള്ക്കു ശേഷമാണ് അദ്ദേഹം താനുമായി ലൈംഗിക ബന്ധത്തില് ഏര്പ്പെട്ടതെന്നും കരണ് പറയുന്നു. ചെയ്ത് തെറ്റാണെന്ന് എനിക്കറിയാം, നിങ്ങളോട് ഞാന് മാപ്പ് ചോദിക്കുന്നു, എന്നോട് ക്ഷമിക്കണമെന്ന് അഭിമുഖത്തിന്റെ ഒരുഘട്ടത്തില് കരണ് മക്ഡോഗല് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിനോട് മാപ്പ് ചോദിക്കുകയും ചെയ്തു.
അതേ സമയം പുതിയ വെളിപ്പെടുത്തലില് ഒരു പ്രതികരണവും നടത്തേണ്ട എന്നാണ് ട്രംപിന്റെയും കുടുംബത്തിന്റെയും തീരുമാനം.വ്യാഴാഴ്ച രാത്രിയിലാണ് അഭിമുഖം പുറത്ത് വന്നത്. ഡൊണാള്ഡ് ട്രംപിന്റെ സ്ത്രീകഥകള് അമേരിക്കന് ടാബ്ളോയ്ഡുകളില് നിറയുകയാണ്.
