നിര്‍മ്മാണപ്രവൃത്തികൾക്ക് അനുമതിയില്ല അന്വേഷണം ഇന്ന് തുടങ്ങും
കോഴിക്കോട്: ഉരുൾപൊട്ടലുണ്ടായ കരിഞ്ചോലമലയിലെ അനധികൃത തടയണ നിർമാണത്തെ കുറിച്ചുള്ള അന്വേഷണം ഇന്ന് തുടങ്ങും. മണ്ണ് സംരക്ഷണ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ, ജിയോളജിസ്റ്റ്, സിഡബ്ല്യുആർഡിഎമ്മിൽ നിന്നുള്ള വിദഗ്ദർ, ദുരന്ത നിവാരണ ഡപ്യൂട്ടി കളക്ടർ തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തുക. മലയുടെ മുകളില് നിര്മിച്ച കൂറ്റന് ജലസംഭരണി ദുരന്തത്തിന്റെ രൂക്ഷത കൂട്ടിയെന്നാണ് പ്രാഥമിക വിലയിരുത്തൽ. നിര്മ്മാണപ്രവൃത്തികൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് പഞ്ചായത്തും നേരത്തെ വ്യക്തമാക്കിയിരുന്നു.
