കോഴിക്കോട്: കരിപ്പുര്‍ വിമാനത്താവളത്തില്‍ നിന്നും ആഭ്യന്തര കാര്‍ഗോ സര്‍വ്വീസ് ആരംഭിക്കാന്‍ നീക്കം. പുതിയ ഇന്‍റര്‍ നാഷണല്‍ ടെര്‍മിനലിന്റ പണി അടുത്ത വര്‍ഷം മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കാനുമാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം.
ഇന്റര്‍ നാഷണല്‍ കാര്‍ഗോ സര്‍വ്വീസ് മാത്രമാണ് കരിപ്പുര്‍ വിമാനത്താവളത്തില്‍ നിന്നും നടക്കുന്നത്. വലിയ സാധ്യതകളുള്ള ആഭ്യന്തര കാര്‍ഗോ സര്‍വ്വീസ് ഇതുവരെ കരിപ്പുരില്‍ നിന്നും തുടങ്ങിയിട്ടില്ല. കാര്‍ഗോയ്‌ക്ക് പുറമെ കൊറിയര്‍ സര്‍വ്വീസും കരിപ്പുരിലെത്തുമെന്നും പുതുതായി സ്ഥാനമേറ്റ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ ടി രാധാകൃഷ്ണന്‍ അറിയിച്ചു.
പുതിയ ഇന്റര്‍നാഷണല്‍ ടെര്‍മിനലിന്റെ പണി അടുത്ത മാര്‍ച്ചോടെ പൂര്‍ത്തീകരിക്കും. അതോടെ കൂടുതല്‍ സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് നല്‍കാനാവും.
വലിയ വിമാനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താനാവുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉടനുണ്ടാവുമെന്നാണ് പ്രതീക്ഷ. ജൂലൈ മാസത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ദോഹയിലേയ്‌ക്ക് ദിവസവുമുള്ള സര്‍വ്വീസ് തുടങ്ങുമെന്നും എയര്‍പോര്‍ട്ട് ഡയറക്‌ടര്‍ അറിയിച്ചു.
