Asianet News MalayalamAsianet News Malayalam

‘ശതം സമര്‍പ്പയാമി’; ജയിലായവരെ പുറത്തിറക്കാന്‍ സംഭാവന ചോദിച്ച് കെപി ശശികല- വീഡിയോ

സംഘര്‍ഷത്തിന്റെ തീച്ചൂളയിലേക്കിറങ്ങിയ യോദ്ധാക്കളില്‍ 10000 ത്തോളം പേരിന്നു വിവിധ വകുപ്പുകളില്‍ ശിക്ഷിക്കപെടുകയാണ്,അതില്‍ പലരും ഇന്നും തടവറകളില്‍ ആണ്. ഇവരെ ജയിലില്‍ നിന്നിറക്കുന്നതിനുള്ള ദ്രവ്യശേഖരണത്തില്‍ പങ്കാളികളാകണമെന്നാണ് അഭ്യര്‍ത്ഥന.

Karma samithi leader KP Sasikala seekhelp
Author
Thiruvananthapuram, First Published Jan 18, 2019, 10:57 PM IST

തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശത്തിനെതിരെ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരത്തിനിടെ അക്രമം നടത്തിയ നിരവധി കര്‍മ്മസമതി പ്രവര്‍ത്തകരും പ്രതിഷേധക്കാരും ഇപ്പോഴും ജയിലിലാണ്.  വിവിധ കേസുകളിലായി ജയിലില്‍ കിടക്കുന്ന  പ്രവര്‍ത്തകരെയും മറ്റുള്ളവരെയും ജയിലില്‍ നിന്നിറക്കാന്‍ സംഭാവന ആവശ്യപ്പെട്ട് കര്‍മ്മസമിതി അധ്യക്ഷ കെ.പി ശശികല രംഗത്തെത്തി. ‘ശതം സമര്‍പ്പയാമി’ എന്ന പേരിലാണ് സംഭാവന ആവശ്യപ്പെടുന്നത്. 

സംഘര്‍ഷത്തിന്റെ തീച്ചൂളയിലേക്കിറങ്ങിയ യോദ്ധാക്കളില്‍ 10000 ത്തോളം പേരിന്നു വിവിധ വകുപ്പുകളില്‍ ശിക്ഷിക്കപെടുകയാണ്,അതില്‍ പലരും ഇന്നും തടവറകളില്‍ ആണ്. ഇവരെ ജയിലില്‍ നിന്നിറക്കുന്നതിനുള്ള ദ്രവ്യശേഖരണത്തില്‍ പങ്കാളികളാകണമെന്നാണ് അഭ്യര്‍ത്ഥന. ‘ഒരു നൂറു രൂപയെങ്കിലും ഇതിനായി ഉപയോഗിക്കു, നിങ്ങളുടെ പങ്കിന്റെ സ്ക്രീൻഷോട്ടുകൾ ഒരു ചലഞ്ചായി മറ്റുള്ളവരിലേക്ക് എത്തിക്കൂ’ എന്നും ശശികല വിഡിയോയില്‍  ആവശ്യപ്പെടുന്നുണ്ട്.

Follow Us:
Download App:
  • android
  • ios