പ്രചാരണം കൊഴുക്കുന്നു, റാലികളുടെ എണ്ണം കൂട്ടി മോദി

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി കർണാടകത്തിൽ കൂടുതൽ ദിവസം പ്രചാരണം നടത്തും. നേരത്തെ നിശ്ചയിച്ചതിനേക്കാൾ ആറ് റാലികളിൽ കൂടി മോദി പങ്കെടുക്കും. ആദ്യം തയ്യാറാക്കിയ പ്രചാരണപരിപാടിയിൽ അഞ്ച് ദിവസങ്ങളിലായി പതിനഞ്ച് റാലികളാണ് ഉണ്ടായിരുന്നത്.

എന്നാൽ അവസാന നിമിഷം 21 ആയി റാലികളുടെ എണ്ണം കൂട്ടാൻ മോദി തീരുമാനിക്കുകയായിരുന്നു. മധ്യ കർണാടകത്തിലും വടക്കൻ കർണാടകത്തിലുമായി നാല് റാലികളിലാണ് പ്രധാനമന്ത്രി ഇന്ന് സംസാരിക്കുക. കോൺഗ്രസിനെയും രാഹുൽഗാന്ധിയെയും കടന്നാക്രമിച്ചാണ് മോദിയുടെ പര്യടനം. ബിജെപി അധ്യക്ഷൻ അമിത് ഷായും കർണാടകത്തിൽ ക്യാന്പ് ചെയ്യുന്നുണ്ട്.