ഇന്ത്യന്‍ രാഷ്ട്രീയം സമീപകാലത്ത് കണ്ടിട്ടാല്ലാത്ത നാടകീയ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. 

ബംഗളുരു: ഇന്ത്യന്‍ രാഷ്ട്രീയം സമീപകാലത്ത് കണ്ടിട്ടാല്ലാത്ത നാടകീയ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കര്‍ണാടക വിധാന്‍സൗധക്കുളളില്‍ നിയമസഭാസമ്മേളനം തുടങ്ങി. അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം എന്തുസംഭവിക്കുമെന്ന് അറിയാനാണ് രാജ്യം കാത്തിരിക്കുന്നത്. എന്ത് സംഭവിച്ചാലും അത് കര്‍ണാടകയില്‍ മാത്രമല്ല ദേശീയ രാഷ്ട്രീയത്തിന്‍റെ തന്നെ ഗതിവിഗതികളില്‍ പ്രതിഫലിക്കും.

മുഖ്യമന്ത്രിയുടെ സീറ്റില്‍ അസ്വസ്ഥമായ ശരീരഭാഷയോടെ യെദ്യൂരപ്പ. സിദ്ധരാമയ്യ അടക്കമുളള കോണ്‍ഗ്രസ് നേതാക്കളുടെ മുഖത്ത് ആത്മവിശ്വാസം. ചെറുപുഞ്ചിരിയോടെ കുമാരസ്വാമി. ഭൂരിപക്ഷത്തിന് രണ്ട് പേരുടെ കുറവേയുളളൂ എന്ന് അവസാനനിമഷങ്ങളിലും ബിജെപിയുടെ പ്രതീക്ഷ. സന്ദര്‍ശക ഗ്യാലറിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍. സപീക്കറുടെ സീറ്റില്‍ വിവാദ നായകന്‍ കെ.ജി ബോപ്പയ്യ. അവസാനനിമിഷം കോണ്‍ഗ്രസ് ക്യാമ്പിനൊപ്പം ചേര്‍ന്ന ആനന്ദ് സിങ്ങും പ്രതാപ് ഗൗഡ പാട്ടീലും വിപ്പ് ലിംഗിച്ച് വോട്ട് ചെയ്യുമോ? വോക്കലിംഗ സമുദായാംഗങ്ങളായ ബിജെപി എംഎല്‍എമാര്‍‌ കൂറുമാറുമോ?

ഇനി കാത്തിരിക്കാം..

കര്‍ണ്ണാടക വിധാന്‍ സൗധയില്‍ നിന്നുള്ള തത്സമയ ദൃശ്യങ്ങള്‍ കാണാം...