അപൂര്‍വമായൊരു സൗഹൃദത്തിന്റെ ദൃശ്യങ്ങളാണിത്. 18 മാസം പ്രായമുള്ള കര്‍ണാടക്കാരന്റെയും ഒരു കൂട്ടം കുരങ്ങുകളുടെയും അപൂര്‍വ സൗഹൃദത്തിന്റെ നേര്‍ക്കാഴ്ച... ആറാം വയസിലാണ് ഹുബ്ലിക്കാരനായ വിരുതന്‍ കുരങ്ങുകളെ ഊട്ടിത്തുടങ്ങിയത്. അത് വളര്‍ന്ന് വലിയൊരു സൗഹൃദമായി പരിണമിച്ചു. 

ഇന്ന് എന്നും രാവിലെ കുട്ടിയെ ഉണര്‍ത്തുന്നത് ഈ കുരങ്ങുകളാണ്. കളിക്കാനായി കുരങ്ങുകള്‍ അവനെ കൂട്ടിക്കൊണ്ടുപോകും. ഒരിക്കല്‍ പോലും കുരങ്ങുകള്‍ കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്ന് അമ്മ സാക്ഷ്യം പറയുന്നു. അപൂര്‍വ്വ സൗഹൃദത്തിന്റെ ദൃശ്യങ്ങല്‍ എഎന്‍ഐ ന്യൂസ് ഏജന്‍സിയാണ് ആണ് പുറത്തുവിട്ടത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ദൃശ്യങ്ങള്‍ ട്വിറ്ററിലെത്തിയതോടെ സമ്മിശ്ര പ്രതികരണവുമായി ആളുകള്‍ എത്തി. മനുഷ്യന്റെയും കുരങ്ങുകളുടെയും അപൂര്‍വ്വ ബന്ധത്തെ പുകഴ്ത്തുന്നവര്‍, കുട്ടിയുടെ നിശ്കളങ്കത കണ്ടെത്തിയവര്‍, ഇതിനെല്ലാം പുറത്ത് കുട്ടിയുടെ സുരക്ഷയെ കുറിച്ച് ആകുലപ്പെടുന്നവരും ഇക്കൂട്ടത്തിലുണ്ട്...

വീഡിയോ കാണാം...